Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T Mar Theophilus College

Thiruvananthapuram

നാലാഞ്ചിറ ​മാ​ർ തെയോ​ഫി​ല​സ് കോളജിൽ അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ർ​ഥി വി​നി​മ​യ പ​രി​പാ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ർ​ഥി വി​നി​മ​യ പ​രി​പാ​ടി ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​അ​ച്യു​ത്ശ​ങ്ക​ർ എ​സ്. നാ​യ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത ചീ​ഫ് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർഎ​പ്പി​സ്കോ​പ്പ ചടങ്ങിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ർ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മി​ഷി​ഗ​ൺ​ഫ്ലി​ന്‍റി​ലെ സെ​ന്‍റ​ർ ഫോ​ർ ഗ്ലോ​ബ​ൽ എ​ൻ​ഗേ​ജ് മെ​ന്‍റി​ന്‍റെ ഡ​യ​റ​ക്ട​റും സീ​നി​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​സ​ക്ക​റി​യ മാ​ത്യു​വും എ​ൻ​ഗേ​ജ്ഡ് ലേ​ണിം​ഗ് ആ​ൻ​ഡ് ടീ​ച്ചിം​ഗ് ഇ​ന്നൊ​വേ​ഷ​ൻ വൈ​സ് പ്രൊ​വോ​സ്റ്റാ​യ ഡോ. ​സ​പ്ന ത്വൈ​റ്റും മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ആ​ഗോ​ള ഇ​ട​പെ​ട​ൽ, നൂ​ത​ന അ​ധ്യാ​പ​ന​രീ​തി​ക​ൾ, ഭാ​വി​യെ നേ​രി​ടാ​ൻ പ്രാ​പ്ത​രാ​യ ബി​രു​ദ​ധാ​രി​ക​ളെ ഒ​രു​ക്കു​ന്ന​തി​ൽ അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ർ​ഥി വി​നി​മ​യ പ​രി​പാ​ടി​ക​ളു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ ഇ​രു​വ​രും ചൂ ണ്ടിക്കാട്ടി. എം​ടി​ടി​സി പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ജോ​ജു ജോ​ൺ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്ര​ഫ. ഡോ. ​ബി​ന്ദു ബി. ​ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up